ന്യൂഡല്‍ഹി: ഇന്നത്തെ ഫിഫ അണ്ടര്‍ 17 മലയാളികള്‍ക്ക് ഇരട്ടിമധുരമാണ് നല്‍കുന്നത്.
ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് മത്സരം ആണ് ഇന്നത്തേത്. ഒപ്പം ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ലോകകപ്പില്‍ ബൂട്ടണിഞ്ഞ് ഇറങ്ങുന്നു. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ യു.എസ്.എയെ നേരിടുന്ന ഇന്ത്യയുടെ ഒന്നാം ഇലവനില്‍ തൃശൂര്‍ക്കാരന്‍ രാഹുല്‍ ഇടം നേടി.
ഇന്ത്യന്‍ ടീം: ധീരജ് മൊയരാങ്തെം (ഗോളി), ജിതേന്ദര്‍ സിങ്, അന്‍വര്‍ അലി, സഞ്ജീവ് സ്റ്റാലിന്‍, സുരേഷ് വാഗ്ജാം, നിന്‍തോയിങാന്‍ബ മീതെയ്, അമര്‍ജരത് കിയാം, അങ്കിത് ജാദവ്, അഭിജിത് സര്‍ക്കാര്‍, കോമള്‍ തട്ടാല്‍, രാഹുല്‍.