സൂറിച്ച്: കൊവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ത്യയില്‍ത്തന്നെ നടക്കുമെന്ന് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ അറിയിച്ചു. 2022 ഒക്ടോബര്‍ 11 മുതല്‍ 30വരെയാകും ടൂര്‍ണമെന്റ് നടക്കുക. അണ്ടര്‍ 17 ലോകകപ്പ് 2020ല്‍ ഇന്ത്യയില്‍ നടത്താന്‍ നേരത്തേ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇത് 2021ലേക്ക് മാറ്റിയെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. 71ാമത് ഫിഫ കോണ്‍ഗ്രസിനിടെയാണ് പുതിയ തീയതികള്‍ പ്രഖ്യാപിച്ചത് വനിതകളുടെ അണ്ടര്‍ 20 ലോകകപ്പ് കോസ്റ്ററിക്കയില്‍ നടക്കുമെന്നും ഫിഫ അറിയിച്ചു.