UNDER 17 WORLD CUP

കൊച്ചി: അണ്ടര്‍ 17 ലോകകപ്പിന് കൊച്ചി വേദിയാകും. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പരിശോധന നടത്തിയ ശേഷമാണ് ഫിഫ സംഘം ഇക്കാര്യം വ്യക്തമാക്കിയത്.

ലോകകപ്പിനുള്ള ഒരുക്കങ്ങളില്‍ സംഘം സംഒരുക്കങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി. എന്നാല്‍ ഏതൊക്കെ മത്സരങ്ങളാണ് നടക്കുന്നത് എന്ന കാര്യത്തില്‍ ഫിഫ സംഘം വ്യക്തത നല്‍കിയില്ല.

പരിശീലന ഗ്രൗണ്ടുകളായി നിശ്ചയിച്ചിട്ടുള്ള ഫോര്‍ട്ട് കൊച്ചി ഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട്, പനമ്പിള്ളി നഗര്‍ സ്‌പോര്‍ട്‌സ് അക്കാദമി, മഹാരാജാസ് സ്റ്റേഡിയം എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി.

മുന്നൊരുക്കങ്ങളുടെ രണ്ടാംഘട്ട പരിശോധനയാണ് ഇപ്പോള്‍ നടന്നത്. സാധ്യതാ പട്ടികയിലുള്ള ആറു വേദികളിലെ പരിശോധന കൊച്ചിയില്‍നിന്നാണ് ആരംഭിക്കുന്നത്. കൊച്ചിക്കുശേഷം നവി മുംബൈ, ഗോവ, ഡല്‍ഹി, ഗോഹട്ടി, കോല്‍ക്കത്ത എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളും സംഘം സന്ദര്‍ശിക്കുന്നുണ്ട്.

പ്രോജക്ട് ലീഡര്‍ ട്രേസി ലൂവിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ 13 പേരാണുള്ളത്.

Top