Under-19 World Cup: Sarfaraz, Avesh, Lomror star as India thrash New Zealand to enter quarters

ധാക്ക: അണ്ടര്‍ 19 ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ മൂന്നുമത്സരവും ജയിച്ച് ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടറിലേക്ക്. ഗ്രൂപ്പ് ഡിയില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ നേപ്പാളിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ മൂന്നാം ജയം ആഘോഷിച്ചത്.

ആദ്യം ബാറ്റുചെയ്ത നേപ്പാള്‍ നിശ്ചിത 48 ഓവറില്‍ എട്ടുവിക്കറ്റിന് 169 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 18.1 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു.

കേവലം 24 പന്തില്‍ 78 റണ്‍സടിച്ച ഓപ്പണര്‍ ഋഷഭ് പന്താണ് ഇന്ത്യക്ക് അനായാസജയം സമ്മാനിച്ചത്. 9 ബൗണ്ടറിയും അഞ്ചു സിക്‌സറും കണ്ടെത്തിയ ഋഷഭ് കളിയിലെ താരവുമായി. മറ്റൊരു ഓപ്പണറായ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ 52 റണ്‍സെടുത്തു.

Top