മൊറാട്ടുവ : അണ്ടര്‍ 19 യൂത്ത് ഏകദിന പരമ്പരയില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യന്‍ ടീം. 135 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ഇതോടെ പരമ്പര 2-2 ആയി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറിന് 278 റണ്‍സെടുത്തു. പിന്നീട് ശ്രീലങ്കയെ 37.2 ഓവറില്‍ 143നു പുറത്താക്കുകയായിരുന്നു. ആയുഷ് ബദോനി , ഹര്‍ഷ് ത്യാഗി എന്നിവരുടെ ബോളിങ് പ്രകടനമാണ് ഇന്ത്യയ്ക്കു വിജയമൊരുക്കിയത്. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ നിര്‍ണായകമായ അവസാന മല്‍സരം നാളെ നടക്കും.