കുവൈറ്റ് : ഗതാഗത നിയമം ആര്‍ട്ടിക്കിള്‍ 207 കുവൈറ്റില്‍ പ്രാബല്യത്തിലാക്കി.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരും, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരും നടപടി നേരിടേണ്ടിവരും.
ഇങ്ങനെയുള്ളവരുടെ വാഹനങ്ങള്‍ രണ്ടു മാസത്തേക്കായിരിക്കും പിടിച്ചെടുക്കുന്നത്.
കൂടാതെ കടുത്ത പിഴയും ഇവരില്‍ നിന്നും ഈടാക്കും.
ഇയര്‍ഫോണ്‍ ഉപയോഗിക്കാതെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും ശിക്ഷാര്‍ഹമാണ്.
മുന്നിലിരിക്കുന്ന മറ്റു യാത്രക്കാര്‍ സിറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാലും ശിക്ഷാ നടപടികളുണ്ടാവും.
മോട്ടോര്‍ ബൈക്ക് ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് കര്‍ശനമായും ഉപയോഗിക്കണം.
വാഹന ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്ക് യാതൊരുവിധ പരിഗണനയും നല്‍കുന്നതല്ല.
ഗതാഗത നിയമം പാലിക്കുന്നതിനാവശ്യമായ ബോധവത്കരണ സെമിനാറുകളും ഇതിന്റെ ഭാഗമായി പബ്ലിക് റിലേഷന്‍സ് മീഡിയ വിഭാഗം ആരംഭിച്ചു.