പൂനെ: പൂനെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് അടര്‍ന്ന് വീണ് 10 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
കെട്ടിടത്തിന്റെ 14ആം നിലയില്‍ നിന്ന് സ്ലാബുകള്‍ അടര്‍ന്നുവീണാണ് അപകടം സംഭവിച്ചത്. പൂനെയിലെ ബലേവാദി ഏരിയയിലാണ് സംഭവം നടന്നത്.
അപകടം നടന്ന സമയത്ത് 13 തൊഴിലാളികള്‍ കെട്ടിടത്തില്‍ ജോലി ചെയ്തിരുന്നു. എട്ടു പേര്‍ സംഭവസ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയില്‍വെച്ചും മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ കെട്ടിട കോണ്‍ട്രാക്ടറേയും ഉടമയേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.