ധാക്ക: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ ഇന്ത്യ. സെമിഫൈനലില്‍ ബംഗ്ലാദേശിനെ രണ്ടു റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ യോഗ്യത നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.3 ഓവറില്‍ 172 റണ്‍സിന് ഓള്‍ഔട്ടായി. ബംഗ്ലാദേശിന്റെ ഇന്നിംഗ്‌സ് 46.2 ഓവറില്‍ 170 റണ്‍സില്‍ അവസാനിച്ചു.
ആദ്യം ഇന്ത്യയ്ക്കായി ബാറ്റുചെയ്ത ഓപ്പണര്‍ യാഷസ്‌വി ജയ്‌സ്വാള്‍ 37 റണ്‍സെടുത്തു ടോപ് സ്‌കോററായി. 36 റണ്‍സെടുത്ത സമീര്‍ ചൗധരിയും അനുജ് റാവത്തും മാത്രമാണ് സംഭാവന നല്‍കിയ മാറ്റു ബാറ്റ്‌സ്മാന്മാര്‍. ആയുഷ് ബഡോണി 28 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ പതറിയെങ്കിലും ആറാം വിക്കറ്റില്‍ ഷമീം ഹൊസൈന്‍-അക്ബര്‍ അലി സഖ്യം ബംഗ്ലാദേശിന് വിജയപ്രതീക്ഷ നല്‍കി. ഹൊസന്‍ 59 റണ്‍സും അക്ബര്‍ അലി 45 റണ്‍സും നേടി. 74 റണ്‍സ് നേടിയ ഇവരുടെ സഖ്യം തകര്‍ന്നതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്.