യുനെസ്‌കോ – യൂണിവോക് ഫോട്ടോഗ്രാഫി മത്സരം; മലയാളി പെണ്‍കുട്ടിക്ക് നേട്ടം

തിരുവനന്തപുരം : ലോകയുവജന നൈപുണ്യദിനത്തോടനുബന്ധിച്ചു യുനെസ്‌കോ -യൂണിവോക് സംഘടിപ്പിച്ച സ്‌കില്‍സ് ഇന്‍ ആക്ഷന്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ ആദ്യ ഇരുപതില്‍ സ്ഥാനം നേടി മലയാളിയായ സൗമ്യ. സംസ്ഥാനത്തെ നൈപുണ്യവികസന പദ്ധതിയായ അസാപ്പിലെ ആലപ്പുഴ ഡിസ്ട്രിക്ട് യൂണിറ്റിലെ പ്രോഗ്രാം എക്സിക്യൂട്ടീവാണ് സൗമ്യ.

അസാപ്പിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ എന്ന കോഴ്സിന്റെ ഇന്റേണ്‍ഷിപ്പ് വിലയിരുത്തുന്നതിനായി വിദ്യാര്‍ഥികളോടൊപ്പം രോഗികളെ സന്ദര്‍ശിക്കവെ എടുത്ത ഫോട്ടോയാണ് സൗമ്യ മത്സരത്തിനായി സമര്‍പ്പിച്ചത്. വൊക്കേഷണല്‍ പരിശീലനം യുവതലമുറയില്‍ ചെലുത്തുന്ന സ്വാധീനവും സമൂഹത്തിലുണ്ടാക്കുന്ന മാറ്റവുമാണ് മത്സരത്തിന്റെ പ്രമേയം.സ്‌കില്‍സ് ടു സര്‍വീസ് എന്നതലക്കെട്ടാണ് സൗമ്യ തന്റെ ഫോട്ടോയ്ക്കു നല്‍കിയത്.

Top