അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ പൊലീസ് രക്ഷകനായി

strong wind,rain

ന്യൂജഴ്‌സി: അപ്രതീക്ഷിതമായി വെള്ളപ്പൊക്കമുണ്ടായപ്പോള്‍ കാറിന് മുകളില്‍ അകപ്പെട്ടു പോയ വധുവിനെ പൊലീസ് രക്ഷപ്പെടുത്തി. ന്യൂജഴ്‌സിയിലെ ബര്‍ഗന്‍ഡ കൗണ്ടിയിലാണ് വിവാഹ പാര്‍ട്ടി നടക്കുന്നതിനിടയില്‍ വെള്ളപ്പൊക്കമുണ്ടായത്. ബൊഗാട്ടയിലെ ഹാക്കന്‍ സാക്ക് നദി മഴ മൂലം കര കവിഞ്ഞൊഴുകിയതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. കാര്‍ റോഡിന് നടുവില്‍ അകപ്പെട്ടപ്പോള്‍ വധു കാറിന് മുകളില്‍ കയറി നിന്നു. പിന്നീടാണ് പൊലീസെത്തി ഇവരെ രക്ഷപ്പെടുത്തിയത്.

മഴ വകവയ്ക്കാതെ വധുവും വരനും സുഹൃത്തുക്കളുമൊത്ത് പാര്‍ട്ടി തുടങ്ങിവയ്ക്കുകയായിരുന്നു. അപ്പോഴാണ് പെട്ടെന്ന് വെള്ളം പൊങ്ങിയത്. വിവാഹം കഴിച്ച അന്നു തന്നെ വധൂവരന്‍മാര്‍ക്കും നേരിടേണ്ട വന്നത് വന്‍ പ്രതിന്ധിയാണെന്നും ഭാഗ്യവശാല്‍ അവരുടെ ആദ്യത്തെ പ്രതിസന്ധിയില്‍ സഹായിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു എന്നാണ് ബോഗാട്ട പൊലീസ് ഔദ്യോഗിക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

സ്വന്തം കാറില്‍ നിന്നും പൊലീസ് വാഹനത്തിനുള്ളിലേക്ക് ചാടിയാണ് യുവതി രക്ഷപ്പെട്ടത്. ബൊഗാട്ടാ പൊലിസ് തന്നെയാണ് യുവതിയെ രക്ഷിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പതിനഞ്ച് മിനിറ്റ് കൊണ്ട് നാലടി വെള്ളമാണ് ഉയര്‍ന്നത്. അതുകൊണ്ട് തന്നെ ഇതൊരു സാധാരണ വെള്ളപ്പൊക്കമല്ലെന്ന് പൊലീസ് പറയുന്നു.

Top