ഖസാകിസ്താന്‍: ഷാങ്ഹായ് സഹകരണ സമിതി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഖസാക്കിസ്താനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ അപ്രതീക്ഷിത കണ്ടുമുട്ടല്‍.
ഖസാകിസ്താന്‍ പ്രസിഡന്റ് നൂര്‍സുല്‍ത്താന്‍ നസര്‍ബയേവുമായി ചര്‍ച്ച നടത്തിയ ശേഷം മോദി അസ്താന ഓപറ ഹൗസിലെ ലീഡേഴ്‌സ് ലോഞ്ചില്‍ എത്തിയപ്പോഴാണ് നവാസ് ഷെരീഫിനെ കണ്ടുമുട്ടിയത്.
ഇരു രാഷ്ട്ര തലവന്‍മാരും പരസ്പരം കുശലാന്വേഷണങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്.
കുല്‍ഭൂഷണ്‍ ജാദവ് കേസ് അടക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ ഉലച്ചില്‍ സംഭവിച്ച സാഹചര്യത്തിലാണ് ഇരു രാഷ്ട്ര തലവന്‍മാരും തമ്മില്‍ അനൗദ്യോഗികമായി കണ്ടുമുട്ടിയത്.