കര്‍നാല്‍:അജ്ഞാത സംഘം ഡോക്ടറെ വെടിവെച്ച് കൊന്നു. ഹരിയാനയിലെ കര്‍നാല്‍ സ്വദേശി രാജീവ് ഗുപ്ത(56)യെയാണ് മുഖം മൂടി ധരിച്ചെത്തിയ മൂവര്‍സംഘം കൊലപ്പെടുത്തിയത്. കര്‍നാല്‍ അമൃതധാര ആശുപത്രിയുടെ ഉടമയാണ് കൊല്ലപ്പെട്ട രാജീവ് ഗുപ്ത.
രാജീവ് ഗുപ്തയുടെ കാര്‍ ബൈക്കിലെത്തിയ അക്രമികള്‍ തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. മുഖം മൂടി ധരിച്ചെത്തിയ മൂന്നു പേരും നിറയൊഴിക്കുകയായിരുന്നു. ഇതില്‍ രണ്ടെണ്ണവും ഡോക്ടറുടെ ശരീരത്തില്‍ തുളഞ്ഞുകയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്ന് ഡിജിപി വ്യക്തമാക്കി.