മോസ്കോ: റഷ്യയിലെ മോസ്കോയ്ക്കു സമീപമുള്ള ഫാക്ടറിയില്‍ അജ്ഞാതന്റെ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു, രണ്ടു പേര്‍ക്കു പരിക്ക്.
നിരവധി പേരെ ഇയാള്‍ ബന്ദികളാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
തെക്ക് കിഴക്കന്‍ മോസ്കോയിലെ മെന്‍ഷെവിക് ഫാക്ടറിലാണ് സംഭവം.
ബന്ദികളെ മോചിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായും അക്രമിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
എന്നാല്‍, സംഭവത്തെ സംബന്ധിച്ച് വിശദവിവരം ലഭ്യമായിട്ടില്ല.