uniform civil code ; Kunjalikutty statement

kunjalikutty

കോഴിക്കോട്: മതേതര സമീപനമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടി രാജ്യം ഭരിക്കുമ്പോള്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് മുസ്ലീം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സിവില്‍ കോഡ് നടപ്പാക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത് സംശയകരമാണെന്ന് അതിന് കാരണം അവരുടെ അജണ്ടകളാണെന്നും അത് ജനങ്ങള്‍ക്ക് നേരത്തെ വ്യക്തമായതാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാദ്ധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

വൈവിദ്ധ്യമാര്‍ന്ന സംസ്‌കാരമാണ് രാജ്യത്തിന്റെ ഭംഗി. മതവിശ്വാസവും അനുഷ്ഠാനവുമുള്ള രാജ്യത്താണ് ജീവിക്കുന്നതെന്നതിനാല്‍ ഏകീകൃത സിവില്‍ കോഡ് ശരിയല്ല. വ്യത്യസ്ത വിശ്വാസമുള്ള മതസ്ഥര്‍ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top