Uniform civil code; mar Alancheri support

mar george alancherry

കൊച്ചി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ സിറോ മലബാര്‍ സഭ സ്വാഗതം ചെയ്തു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് രാജ്യത്തിന്റെ ഭദ്രതയ്ക്കും ജനങ്ങളുടെ ഐക്യത്തിനും ഗുണം ചെയ്യുമെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. എന്നാല്‍, എല്ലാ വിഭാഗങ്ങളുമായുള്ള അഭിപ്രായ സമന്വയം ഇക്കാര്യത്തില്‍ ഉണ്ടാക്കണമെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്‌പോള്‍ ആചാരപരമയ വൈവിദ്ധ്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ മുസ്ലീംലീഗ് നേരത്തെ എതിര്‍ത്തിരുന്നു. മുസ്ലീം വ്യക്തി നിയമത്തിനും ശരിയത്തിനും എതിരാണ് ഏകീകൃത സിവില്‍ കോഡെന്നായിരുന്നു ലീഗ് എം.പി ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രസ്താവന

Top