ഡല്‍ഹി: ഏക സിവില്‍ കോഡ് ന്യൂനപക്ഷങ്ങളെ മാത്രമല്ല, എല്ലാ വിഭാഗക്കാരെയും ഇത് ബാധിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇത് നടപ്പിലാക്കാന്‍ ആകില്ല. ഏകസിവില്‍ കോഡിനെതിരെ കേരളത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും എല്ലാ സമുദായ സംഘടനകളുമായി ലീഗ് ചര്‍ച്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
ഏക സിവില്‍ കോഡിനെതിരെ മതേതര കക്ഷികളെയും സമുദായങ്ങളെയും യോജിപ്പിക്കാന്‍ ശ്രമിക്കും. അതിന് വേണ്ടിയുള്ള പരിപാടികള്‍ തയാറാക്കും. എല്ലാവരെയും ഒരുമിപ്പിക്കാന്‍ കോഴിക്കോടും എറണാകുളത്തും പരിപാടി നടത്തും. ലോ കമ്മീഷന് മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. അതേ സമയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ഹിജാബ് വിവാദത്തില്‍ പഠിച്ചതിന് ശേഷം സംസാരിക്കാമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരികരണം.