സ്‌കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കി

തിരുവനന്തപുരം: സ്‌കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കി ഗതാഗത കമ്മീഷന്‍. ഡ്രൈവര്‍മാര്‍ ജോലി സമയത്ത് വെള്ള ഷര്‍ട്ടും കറുത്ത പാന്റ്‌സും തിരിച്ചറിയില്‍ കാര്‍ഡും ധരിക്കണമെന്ന് ഗതാഗത കമ്മീഷണര്‍ ഉത്തരവിട്ടു. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.

അതേസമയം നാളെ മുതല്‍ ജില്ലകള്‍ക്കുള്ളില്‍ കെഎസ്ആര്‍ടിസി ബസ് യാത്ര തുടങ്ങും. രണ്ട് മാസത്തെ ഇളവേളക്ക് ശേഷമാണ് സംസ്ഥാനത്ത് ബസുകള്‍ ഒടിത്തുടങ്ങുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് കെഎസ്ആര്‍ടിസിയുടെ ജില്ലകള്‍ക്കുള്ളിലെ ഓര്‍ഡിനറി സര്‍വീസ്.

ഒരു ബസില്‍ മൊത്തം സീറ്റിന്റെ പകുതി യാത്രക്കാരെയാണ് അനുവദിക്കുക. തിരക്കുള്ള സമയത്ത് മാത്രം കൂടുതല്‍ സര്‍വീസ് നടത്തും. കെഎസ്ആര്‍ടിസി യുടെ ക്യാഷ്‌ലെസ് ടിക്കറ്റ് സംവിധാനമായ ചലോ കാര്‍ഡ് നാളെ മുതല്‍ നിലവില്‍ വരും. പരീക്ഷണ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍-തിരുവനന്തപുരം, നെയ്യാറ്റിനകര-തിരുവനന്തപുരം റൂട്ടിലാണ് ചലോ കാര്‍ഡ് നടപ്പിലാക്കുന്നത്. എന്നാല്‍ തിരക്ക് കൂടിയാല്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് സര്‍വ്വീസ് സംഘടനകളുടെ മുന്നറിയിപ്പ്.

Top