ഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പ്രക്ഷോഭം തുടരുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.
കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ ഇതില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
29 സംഘടനകളുമായാണ് കേന്ദ്രം ചര്‍ച്ച നടത്തിയത്. വിവാദമായ കാര്‍ഷിക നിയമത്തിന്റെ പകര്‍പ്പുകള്‍ കര്‍ഷകര്‍ മന്ത്രാലയത്തിനകത്ത് കീറിയെറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ ദിവസങ്ങളായി പ്രതിഷേധിക്കുകയാണ്.