ബജറ്റില്‍ ശ്രദ്ധേയമായി കശ്മീരിനുള്ള വികസനഫണ്ട്; വെല്ലുവിളികളില്‍ അല്‍പം ആശ്വാസം

nirmala

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ രണ്ടാം ഭരണത്തിലെ രണ്ടാം ബജറ്റ് അവതരണത്തില്‍ നിരവധി പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തിയിരിക്കുന്നത്. മോദി സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളികളെ കൂടുതലായും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് പ്രത്യേകത.

രാജ്യത്ത് ഏറ്റവുമധികം ചര്‍ച്ചാവിഷയമായ കശ്മീര്‍ മേഖലയും ബജറ്റില്‍ ഇടം നേടി എന്നതും ധനമന്ത്രിക്ക് ആശ്വാസം നല്‍കുന്ന കാര്യമാണ്.

പുതിയ കേന്ദ്രഭരണപ്രദേങ്ങള്‍ എന്ന നിലയില്‍ പ്രത്യേക വികസനഫണ്ട് ജമ്മു കശ്മീരിനും ലഡാക്കിനും അനുവദിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കപ്പെട്ട ജമ്മു കശ്മീരിന് 30,757 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ലഡാക്കിനാകട്ടെ 5,958 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

Top