ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ രണ്ടാം ഭരണത്തിലെ രണ്ടാം ബജറ്റവതരണത്തിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പ്രസംഗം മാത്രമേ നിര്‍മല നടത്തിയിട്ടുള്ളൂ എന്നും എല്ലാം പൊള്ളയായ വാഗ്ദാനങ്ങളാണെന്നുമാണ് രാഹുല്‍ നിശിതമായി കുറ്റപ്പെടുത്തിയിരിക്കുന്നത്.
‘ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് ആണെങ്കിലും പൊള്ളയാണ്. അതില്‍ ഒന്നും ഇല്ല’ – എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
നടപ്പാക്കുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റില്‍ ഇല്ല. തൊഴിലില്ലായ്മക്ക് ഒരു പരിഹാരവും നിര്‍ദ്ദേശിക്കാന്‍ ബജറ്റിന് കഴിഞ്ഞിട്ടില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
അതേസമയം ഏറെ വെല്ലുവിളികള്‍ സര്‍ക്കാരിന് മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുമ്പോഴായിരുന്നു ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം.