കേന്ദ്രമന്ത്രിസഭാ പുനസംഘടന നാളെയെന്ന് സൂചന

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടന നാളെ ഉണ്ടാകുമെന്ന് സൂചന. മന്ത്രിമാരാകന്‍ സാധ്യതയുള്ള ജ്യോതിരാദിത്യ സിന്ധ്യയടക്കമുള്ളവര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു.

ഇതിനിടെ കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെഹ്ലോതിനെ കര്‍ണാടക ഗവര്‍ണറായി നിയമിച്ചു. മന്ത്രിസഭാ അഴിച്ചുപണിയുടെ മുന്നോടിയായിട്ടാണ് ഈ നീക്കം. പി.എസ്.ശ്രീധരന്‍ പിള്ളയെ മിസോറാമില്‍ നിന്ന് ഗോവയിലേക്ക് മാറ്റിയതടക്കം എട്ട് ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഇറക്കിയിട്ടുണ്ട്.

അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, കോണ്‍ഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ബംഗാള്‍ എംപിമാരായ ശാന്തനു ഠാക്കൂര്‍, നിസിത് പ്രമാണിക്, ജെഡിയു നേതാവ് ആര്‍.സി.പി.സിങ്. ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി എന്നിവര്‍ മന്ത്രിസ്ഥാനം ഏകദേശം ഉറപ്പാക്കിയിട്ടുണ്ട്. ഈ നേതാക്കള്‍ ഇതിനോടകം ഡല്‍ഹിയിലേക്ക് തിരിക്കുകയും ചെയ്തു.

 

Top