ന്യൂഡല്‍ഹി: 2021ലെ നീറ്റ്, ജെഇഇ യോഗ്യത പരീക്ഷകള്‍ യാതൊരു നീട്ടിവെയ്ക്കലുകളും കൂടാതെ നടക്കുമെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക്. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി നടത്തിയ വെബിനാറിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
കൊവിഡ് സാഹചര്യം ഉണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് പരീക്ഷ നടത്തും. ഇത് സംബന്ധിച്ച സുപ്രീംകോടതി വിധിയും മന്ത്രി ചൂണ്ടിക്കാട്ടി. കുട്ടികളുടെ ഒരു വര്‍ഷം കളയരുതെന്നാണ് സുപ്രീംകോടതിയും നിര്‍ദേശിച്ചത്. വിദ്യാര്‍ത്ഥികളും നിര്‍ദേശം സ്വീകരിച്ചുവെന്നും അനുസൃതമായ രീതിയില്‍ പരീക്ഷ നടത്തുമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷാ തിയതികള്‍ നേരത്തെ തന്നെ പ്രഖ്യാപിക്കും. ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.