ന്യുഡല്‍ഹി: വസ്തുതകള്‍ പഠിച്ച ശേഷം കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ ഇടപെടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ദ്ധന്‍. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേരന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി നിവേദക സംഘത്തിനാണ് മന്ത്രി ഉറപ്പു നല്‍കിയത്.
250 ഏക്കര്‍ പാടം നികത്തുമ്പോഴുള്ള പരിസ്ഥിതി ആഘാതത്തെ കുറിച്ച് പഠനം നടത്തണമെന്ന് ബി.ജെ.പി നേതൃത്വം കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. മണ്ണ് മാഫിയക്കും കരാറുകാര്‍ക്കും വേണ്ടിയാണ് സി.പി.എം കൂട്ട് നില്‍ക്കുന്നത്. മുഴുവന്‍ കര്‍ഷകരും ഭുമി വിട്ടു നല്‍കാന്‍ സമ്മതിച്ചാല്‍ പോലും പാടം നികത്താന്‍ അനുവദിക്കരുതെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.