ന്യൂഡല്‍ഹി: പുതിയ ആദായ നികുതി പോര്‍ട്ടലിലെ പ്രശ്‌നങ്ങളില്‍ അതൃപ്തിയറിയിച്ച് ധനമന്ത്രി നിര്‍മല സീതാരാമാന്‍. ഇന്‍ഫോസിസ് ഉദ്യോഗസ്ഥരുമായി നടത്ത യോഗത്തിലാണ് നിര്‍മല സീതാരാമന്‍ പുതിയ പോര്‍ട്ടലിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചത്. പോര്‍ട്ടല്‍ കൂടുതല്‍ യൂസര്‍ ഫ്രണ്ട്‌ലിയാക്കണമെന്ന് നിര്‍മല യോഗത്തില്‍ ആവശ്യപ്പെട്ടു.
പുതിയ പോര്‍ട്ടല്‍ ഉപയോഗിക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങളില്‍ അവര്‍ ആശങ്ക പ്രകടിപ്പിച്ചു. ഉപയോക്താക്കള്‍ പറഞ്ഞ പരാതികള്‍ പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികളും ഇന്‍ഫോസിസ് വിശദീകരിച്ചു. പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സമയം നഷ്ടമില്ലാതെ പരിഹരിക്കുമെന്നും ഇന്‍ഫോസിസ് അറിയിച്ചു.
ജൂണ്‍ ഏഴിനാണ് പോര്‍ട്ടല്‍ നിലവില്‍ വന്നത്. എന്നാല്‍, പോര്‍ട്ടലില്‍ നിരവധി പ്രശ്‌നങ്ങള്‍ കണ്ടെത്തുകയായിരുന്നു. പ്രൊഫൈല്‍ അപ്‌ഡേഷനോ പാസ്‌വേര്‍ഡ് മാറ്റാനോ സാധിക്കാതെ വരികയായിരുന്നു.