പത്തു വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് സമ്പദ് വ്യവസ്ഥയെ ശരിയായ ട്രാക്കില്‍ എത്തിച്ചു; നിര്‍മ്മല സീതാരാമന്‍

ഡല്‍ഹി: സാമ്പത്തികമായി ഇന്ത്യ അഞ്ചാമത്തെ വലിയ രാജ്യമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. വരും വര്‍ഷങ്ങളില്‍ അത് മൂന്നാമത്തേതാകുമെന്നും ധനമന്ത്രി പറഞ്ഞു. രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. മുന്‍പുള്ള സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ധവളപത്രം സ്ഥാപനങ്ങളുടെയും നിക്ഷേപകരുടെയും ജനങ്ങളുടെയും ആത്മവിശ്വാസത്തെ ബാധിക്കും. പത്തു വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് സമ്പദ് വ്യവസ്ഥയെ ശരിയായ ട്രാക്കില്‍ എത്തിച്ചു.

തെരഞ്ഞെടുത്ത സര്‍ക്കാര്‍ എന്ന നിലയില്‍ യുപിഎയെക്കാലത്തെ സമ്പദ് വ്യവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം തുറന്നു കാട്ടേണ്ടത് തങ്ങളുടെ കടമയാണ്. തങ്ങള്‍ക്ക് വേണ്ടത് ഉത്തരവാദിത്വമുള്ള ഭരണമാണ്. ഭരണഘടന വിരുദ്ധമായ ഭരണം തങ്ങള്‍ ആഗ്രഹിക്കുന്നില്ല. വികസന പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്നുണ്ട്.

സമ്പത്ത് വ്യവസ്ഥ പാടെ തകര്‍ന്ന സമയത്താണ് തങ്ങള്‍ അധികാരത്തില്‍ എത്തുന്നത്. സമ്പദ് വ്യവസ്ഥയില്‍ തങ്ങള്‍ രണ്ട് ട്രെയിനുകള്‍ ഏര്‍പ്പെടുത്തി. ഒരു ട്രെയിന്‍ സമ്പത്ത് വ്യവസ്ഥയെ മുന്നോട്ടു നയിച്ചപ്പോള്‍ മറ്റൊരു ട്രെയിന്‍ സാമ്പത്തിക രംഗത്തെ കൃത്രിമത്വത്തെ തുടച്ചുനീക്കി. 2014 അധികാരത്തില്‍ വരുമ്പോള്‍ ലോകം ഒന്നടങ്കം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലമാണെന്നാണ് പറഞ്ഞുകൊണ്ടിരുന്നതെന്നും അവര്‍ വ്യക്തമാക്കി.

Top