കൊവിഡിൽ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; അടുത്ത 40 ദിവസം രാജ്യത്തിന് നിർണായകം

ദില്ലി : കൊവിഡ് രോഗബാധയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് അടുത്ത 40 ദിവസം നിർണായകമാണെന്ന് ആരോഗ്യ മന്ത്രാലയം. 40 ദിവസത്തിനുള്ളിൽ കൊവിഡ് കേസുകളിൽ വർധന ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ജനുവരി പകുതിയോടെ കേസുകൾ കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.

രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ യാത്രക്കാരിൽ നടത്തിയ പരിശോധനയിൽ, 39 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുദിവസത്തിനിടെയാണ് 39 പേരിൽ രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി ദില്ലി വിമാനത്താവളത്തിൽ എത്തി പരിശോധന നടത്തും.

Top