ദില്ലി: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ മലയാളത്തിന്റെ പ്രിയ ഗായിക നഞ്ചിയമ്മയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ. പുരസ്കാര ചടങ്ങിന് എത്തിയ നഞ്ചിയമ്മ അവാർഡിനർഹയാക്കിയ ‘അയ്യപ്പനും കോശി’യിലെ ഗാനം പാടുന്ന ദൃശ്യവും അനുരാഗ് സിംഗ് താക്കൂർ ട്വിറ്ററില്‍ പങ്കുവച്ചു.
നിറഞ്ഞ ഹർഷാരവത്തോടെയാണ് നഞ്ചിയമ്മയെ പുരസ്കാര വേദി സ്വീകരിച്ചത്. പ്രിയ ഗായികയുടെ പേര് വായിച്ചപ്പോൾ തന്നെ സദസ്സില്‍ നിന്ന് കയ്യടികള്‍ ഉയര്‍ന്നു. പിന്നാലെ പ്രായഭേദമന്യേ എല്ലാവരും എഴുന്നേറ്റ് നിന്ന് നഞ്ചിയമ്മയ്ക്ക് ആദരവ് അർപ്പിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് നിറഞ്ഞ ചിരിയോടെയാണ് നഞ്ചിയമ്മ ദേശീയ പുരസ്‌കാരം വാങ്ങിയത്. പുരസ്കാരം ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഒരാളിൽ നിന്നും ഏറ്റുവാങ്ങുന്നതിൽ അഭിമാനമുണ്ടെന്ന് നഞ്ചിയമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
The Best Female Playback Singer Awardee is Smt Nanjiyamma, a folk singer who hails from a small tribal community in Kerala with no professional film background.
NFA recognises her exemplary talent;
listen to her beautiful voice 👇🏼#NationalFilmAwards2022#68thNationalFilmAwards pic.twitter.com/DzugNLZE2H— Anurag Thakur (मोदी का परिवार) (@ianuragthakur) September 30, 2022