ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെപ്പോലെ സംസ്ഥാനങ്ങളും ഇന്ധന നികുതി സംബന്ധിച്ച് പുനപരിശോധന നടത്തുമെന്നാണ് വിശ്വാസമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്രപ്രധാന്‍.
ഇതിനായി എല്ലാ സംസ്ഥാനങ്ങളോടും അഭ്യര്‍ഥിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നിലവിലെ ഇന്ധനവില കണക്കിലെടുത്ത് കേന്ദ്രം എക്സൈസ് ഡ്യൂട്ടി കുറച്ചു. ഇപ്പോള്‍ വാറ്റ് കുറയ്ക്കാനുള്ള സംസ്ഥാനങ്ങളുടെ അവസരമാണെന്നും അദ്ദേഹം പറഞ്ഞു.