ലഡാക്ക് കേന്ദ്ര ഭരണപ്രദേശമായി മാറണമെന്ന ജനങ്ങളുടെ ആവശ്യം സാക്ഷാത്കരിക്കുന്നു: അമിത്ഷാ

ന്യൂഡല്‍ഹി: ലഡാക്ക് കേന്ദ്ര ഭരണപ്രദേശമായി മാറണമെന്ന അവിടുത്തെ ജനങ്ങളുടെ ആവശ്യം സാക്ഷാത്കരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.

കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന അഡ്മിനിസ്‌ട്രേറ്ററാണ് ഇവിടെ ഭരണ ചുമതലകള്‍ നിര്‍വഹിക്കുകയെന്നും അമിത്ഷാ രാജ്യസഭയില്‍ പറഞ്ഞു.

ലഡാക്ക് വളരെ വലിയ ഭൂപ്രകൃതിയാണ്. ഈ ഭൂപ്രകൃതിയില്‍ ജനസംഖ്യ വളരെ കുറവുമാണ്. അതിനാല്‍ ഇവിടം കേന്ദ്ര ഭരണപ്രദേശമാക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമസഭയില്ലാത്ത കേന്ദ്ര ഭരണപ്രദേശമാക്കി ലഡാക്കിനെ മാറ്റിയത്, അമിത്ഷാ വ്യക്തമാക്കി.

Top