ഭോപ്പാല്‍: മുന്‍ കേന്ദ്രമന്ത്രി കമല്‍നാഥിനെ മധ്യപ്രദേശ് കോണ്‍ഗ്രസ്സ് അധ്യക്ഷനായി നിയമിച്ച് ഹൈക്കമാന്‍ഡ്. പിസിസി അധ്യക്ഷനായിരുന്ന അരുണ്‍ യാദവിന്റെ സ്ഥാനത്തേക്കാണ് ചിന്ദ്‌വാരയില്‍ നിന്നുള്ള ലോക്‌സഭാംഗമായ കമല്‍നാഥ് എത്താന്‍ ഒരുങ്ങുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ കമ്മിറ്റിയുടെ ചെയര്‍മാനായി എംപി ജ്യോതിരാധിത്യ സിന്ധ്യയെയും ഹൈക്കമാന്‍ഡ് നിയോഗിച്ചു. കമല്‍നാഥിന് സഹായികളായി നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും ഹൈക്കമാന്‍ഡ് നിയോഗിച്ചിട്ടുണ്ട്. രാംനിവാസ് റാവത്ത്, ജിഡു പട്‌വാരി, സുരേന്ദര്‍ ചൗധരി, ബാലാ ബച്ചന്‍ എന്നിവരാണ് വര്‍ക്കിംഗ് പ്രസിഡന്റുമാരാകുന്നത്.