കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച്ച നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ട്വീറ്റിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
ധാര്‍വാഡ് ലോക്‌സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജോഷിയാണ് അടുത്തിടെ പാര്‍ലമെന്റില്‍ മണ്‍സൂണ്‍ സെഷന്‍ നടത്തുന്നതിനായി ചുക്കാന്‍ പിടിച്ചത്. കര്‍ണാടകയില്‍ നിന്നും നേരത്തെ റെയില്‍വേ സഹമന്ത്രിയായിരുന്ന സുരേഷ് അംഗഡി കൊവിഡ് ബാധിച്ചാണ് മരിച്ചത്. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവരടക്കം സംസ്ഥാനത്തെ പ്രമുഖ നേതാക്കന്‍മാര്‍ക്കും രോഗം ബാധിച്ചിരുന്നു.