ന്യൂഡല്‍ഹി: കര്‍ഷക കടം കേന്ദ്രത്തിന് എഴുതിതള്ളാനാകില്ലെന്ന് കൃഷി മന്ത്രി രാധാ മോഹന്‍ സിങ്.
സര്‍ക്കാര്‍ നയം കൊണ്ടല്ല കാലാവസ്ഥയിലെ പ്രശ്‌നങ്ങളാണ് കര്‍ഷകരുടെ പ്രശ്‌നത്തിന് കാരണമെന്നും മന്ത്രി അറിയിച്ചു.
രാജ്യസഭയില്‍ കര്‍ഷക പ്രതിസന്ധി സംബന്ധിച്ച ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിനിടെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക് സഭ ഐഐടി ഭേദഗതി ബില്‍ പാസാക്കാതെ പിരിഞ്ഞു.