സിദ്ധാര്‍ത്ഥ് ജീവനൊടുക്കിയ സംഭവം സങ്കടവും ദേഷ്യവും ഉണ്ടാക്കുന്നു;രാജീവ് ചന്ദ്രശേഖര്‍

ഡല്‍ഹി: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് ജീവനൊടുക്കിയ സംഭവം സങ്കടവും ദേഷ്യവും ഉണ്ടാക്കുന്നുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍, ഇന്ത്യ സഖ്യത്തിന്റെ മുഖ്യമന്ത്രി ഉളള സംസ്ഥാനത്താണ് സംഭവം നടന്നത്. ജോഡോ യാത്ര എന്ന് പറയുന്ന രാഹുല്‍ വയനാട് പോകണം. താന്‍ എവിടെ മത്സരിക്കണമെന്ന് തന്റെ നേതാക്കള്‍ തീരുമാനിക്കും ഏത് സംസ്ഥാനവും ഒരു പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. കൊലപാതകം ആത്മഹത്യയാക്കി മാറ്റിയെന്നും പ്രതികളെ കല്‍പ്പറ്റ ഇജകങ ഓഫീസില്‍ സംരക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോട്ടില്‍ കൊലപാതകമാണ് എന്ന സൂചന വ്യക്കമായി നല്‍കുന്നുണ്ട്. കേരളത്തിലെ കലായങ്ങളെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഗുണ്ടാ കേന്ദ്രങ്ങള്‍ ആക്കുകയാണ്.

കോളേജില്‍ ഇടിമുറി ഉണ്ട്. ഇടിമുറിയില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ശാരീരികമായി ഉപദ്രവിക്കും. ആള്‍ക്കൂട്ട കൊലപാതകം നടത്തിയത് എസ്എഫ്‌ഐ ആണ്.മുന്‍പ് കോളേജില്‍ ബൈക്ക് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ മാതാവ് ആത്മഹത്യ ചെയ്ത സംഭവം പുനരന്വേഷണം നടത്തണം.ഭരണത്തിന്റെ തണലില്‍ ആണ് എല്ലാം നടക്കുന്നത്. DySP യെ സി.പി.എം നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. നാളെ കോളേജ് സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top