രാജ്യത്ത് വന്യജീവികളുടെ എണ്ണത്തിൽ കാര്യമായ വർധന എന്ന് കേന്ദ്രമന്ത്രി

ദില്ലി: രാജ്യത്തെ വന്യജീവികളുടെ എണ്ണത്തിൽ കാര്യമായ വർധനയെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പുളളിപ്പുലികളുടെ എണ്ണം 2014 ൽ 8032 ൽനിന്നും 60 ശതമാനം ഉയർന്ന് 2023 ൽ ആകെ 12852 ആയി. 2014 ൽ കടുവകളുടെ എണ്ണം 2226 ആയിരുന്നു ഇത് നിലവിൽ 2967 ആയി ഉയർന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃ​ഗങ്ങളുടെ എണ്ണം 2600 ൽ നിന്നും ഈ വർഷം 3000 കവിഞ്ഞു.

ആനകളുടെ എണ്ണം 2007 ൽ 27694 ആയിരുന്നു. ഇത് ഉയർന്ന് 2021 ൽ 30000 ആയി. ഏഷ്യൻ സിംഹ​ങ്ങളുടെ എണ്ണം 2010 ലെ 411 ൽ നിന്ന് 2020 ൽ 674 ആയി ഉയർന്നുവെന്നം മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളിൽ പക്ഷികൾ ഇടിച്ച് അപകടങ്ങുണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിച്ചുവെന്നും കേന്ദ്ര വ്യോമയാന മന്ത്രി വിശദീകരിച്ചു.

Top