ശുചീകരണത്തൊഴിലാളികള്‍ക്കും ഐഎഎസുകാര്‍ക്കും ശമ്പളത്തില്‍ തുല്യത വേണമെന്ന് പാസ്വാന്‍

paswan

ന്യൂഡല്‍ഹി: ശുചീകരണത്തൊഴിലാളികളുടെയും ഐ എ എസുകാരുടെയും ശമ്പള കാര്യത്തില്‍ തുല്യത കൊണ്ടുവരണമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രിയും എല്‍ ജെ പി നേതാവുമായ രാം വിലാസ് പാസ്വാന്‍ രംഗത്ത്.

എല്‍ ജെ പിയുടെ തൊഴിലാളി വിഭാഗം സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശുചീകരണത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ബഹുമാനം നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അവര്‍ക്ക് ഐ എഎസുകാരുടേതിന് തുല്യമായ ശമ്പളം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

യന്ത്രസഹായമില്ലാതെ മാലിന്യക്കുഴികളും മാന്‍ഹോളുകളും വൃത്തിയാക്കുന്നത് പലപ്പോഴും തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കാറുണ്ടെന്നും, അതിനാല്‍ മാലിന്യക്കുഴികളും മാന്‍ഹോളുകളും യന്ത്രസഹായമില്ലാതെ വൃത്തിയാക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top