ഡൽഹി : ഒരു കുടുംബത്തിൽ എത്ര കുട്ടികൾ വേണമെന്നത് രക്ഷിതാക്കളുടെ താല്പര്യമാണെന്നും, നിർബന്ധിത കുടുംബാസൂത്രണം തെറ്റാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സുപ്രീം കോടതി പറഞ്ഞു. മക്കളുടെ എണ്ണം 2 എന്നതുൾപ്പെടെ ജനസംഖ്യാ നിയന്ത്രണ നടപടികൾ ആവശ്യപ്പെട്ട് ഡൽഹിയിലെ ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായ നൽകിയ ഹർജിയിലാണ് ആരോഗ്യ മന്ത്രാലയം നിലപാടു വ്യക്തമാക്കിയത്.
നിർബന്ധിത കുടുംബാസൂത്രണ നടപടികൾ വിപരീതഫലമുണ്ടാക്കുമെന്നും ജനസംഖ്യയെപ്പോലും ബാധിക്കുമെന്നും മന്ത്രാലയം സത്യവാങ്മൂലത്തിൽ വ്യക്തമാകുന്നു.