മെഡിക്കല്‍ കോളേജുകളുടെ നിർമ്മാണം വേഗത്തിലാക്കണമെന്ന് കേന്ദ്ര മന്ത്രാലയം

ഡല്‍ഹി: പുതിയ മെഡിക്കല്‍ കോളേജുകളുടെ നിർമ്മാണം വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്ര ആരോഗ്യ മന്ത്രാലയം.

പുതിയ മെഡിക്കല്‍ സ്‌കൂളുകളും മെഡിക്കല്‍ വിദ്യാഭ്യാസവും മുന്നോട്ടുകൊണ്ടുപോകാന്‍ സജീവമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. ജില്ലാ ആശുപത്രികളുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന പുതിയ മെഡിക്കല്‍ കോളേജുകളുടെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാണ് സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചത്.

2014 മുതല്‍ ഇതുവരെ മൂന്ന് ഘട്ടങ്ങളിലായി 157 പുതിയ മെഡിക്കല്‍ കോളേജുകളാണ് അനുവദിച്ചിട്ടുള്ളത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, അരുണാചല്‍ പ്രദേശ്, ആസാം, ബീഹാര്‍, ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ജാര്‍ഖണ്ഡ്, ജമ്മുകാശ്മീര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, മേഘാലയ, മിസോറാം, നാഗാലാന്റ്, ഒഡീഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് അവലോകന യോഗത്തില്‍ പങ്കെടുത്തത്.

Top