പെട്രോള്‍ വില കൂട്ടുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ക്കെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വിലയില്‍ പ്രതികരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. അടുത്ത മാസങ്ങളില്‍ ജനങ്ങള്‍ക്ക് കുറച്ച് ആശ്വാസം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ വിഷയത്തെ ഗൗരവപൂര്‍വം പരിഗണിക്കുന്നുണ്ട്. അടുത്ത മാസങ്ങളില്‍ ആശ്വാസ നടപടികള്‍ വരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഒരു ലിറ്റര്‍ പെട്രോളിന് 32 രൂപയാണ് എക്‌സൈസ് തീരുവ നല്‍കുന്നത്. ഇത് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘സര്‍ക്കാര്‍ 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കി. സൗജന്യ വാക്‌സിനും മറ്റു സൗകര്യങ്ങളും നല്‍കി. ഇതെല്ലാം പരിഗണിക്കണം. എക്‌സൈസ് ഡ്യൂട്ടി തീരുവയുടെ കാര്യം ഏപ്രില്‍ 2010ലേതിന് സമാനമായി തുടരും” -കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Top