നോക്കുകൂലി നല്‍കാന്‍ വിസമ്മതിച്ച കരാറുകാരന് യൂണിയന്‍ തൊഴിലാളികളുടെ മര്‍ദ്ദനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നോക്കുകൂലി നല്‍കാത്തതില്‍ യുവാവിനെ മര്‍ദിച്ചു. സിഐടിയു – ഐഎന്‍ടിയുസി തൊഴിലാളികളാണ് വീട് നിര്‍മ്മാണ കരാറുകാരനായ മണികണ്ഠനെ മര്‍ദിച്ചത്.

വീടിന്റെ കോണ്‍ക്രീറ്റിന് വേണ്ടി ഇന്നലെ കമ്പി ഇറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിഐടിയു – ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ 10,000 നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് നല്‍കാന്‍ കഴിയില്ലെന്ന് മണികണ്ഠന്‍ ഇവരെ അറിയിച്ചു.

ഇതിന് പിന്നാലെയാണ് കരാറുകാരനായ മണികണ്ഠനെതിരെ ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യൂണിയന്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

 

Top