union-budget/more-incentives-for-income-tax

ന്യൂഡല്‍ഹി: ചെറുകിട ആദായ നികുതിദായകര്‍ക്ക് ബജറ്റില്‍ ഇളവ് പ്രഖ്യാപിച്ചു. അഞ്ചു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് നികുതി ഇളവ് പ്രഖ്യാപിച്ചത്. 5 ലക്ഷത്തിന് താഴെ വരുമാനമുള്ളവരുടെ ആദായ നികുതി റിബേറ്റ് 5000 രൂപയാക്കി.

ഇത് നേരത്തെ രണ്ടായിരം ആയിരുന്നു. സ്വന്തമായി വീടില്ലാത്തവര്‍ക്കും എച്ച് ആര്‍ എ ലഭിക്കാത്തവര്‍ക്കുമുള്ള ഇളവ് 24,000 ത്തില്‍ നിന്ന് 60,000 രൂപയാക്കി. അതേസമയം സ്വന്തമായി വീടുള്ളവര്‍ക്ക് ആദായനികുതിയില്‍ എച്ച് ആര്‍ എ ആനുകൂല്യം ലഭിക്കില്ല. ആതേസമയം ആദായനികുതിയുടെ വാര്‍ഷിക വരുമാന പരിധിയില്‍ മാറ്റമുണ്ടാകില്ല. അത് രണ്ടര ലക്ഷമായി തുടരും

Top