ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

കൊച്ചി: ഡോളര്‍ കടത്തു കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറസ്റ്റ് ചെയ്തു. കസ്റ്റംസാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ലൈഫ് മിഷന്‍ കേസിലെ കോഴപ്പണം ഡോളറാക്കി വിദേശത്തേയ്ക്ക് കടത്തിയെന്നാണ് കേസ്.

യുഎഇ കോണ്‍സുലേറ്റ് ഫിനാന്‍സ് വിഭാഗം മുന്‍ തലവന്‍ ഖാലിദ് അലി ഷൗക്രി വിദേശത്തേക്കു കടത്തിയ 1.90 ലക്ഷം ഡോളര്‍ അടക്കം, യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കു ഡോളര്‍ നല്‍കി എന്നതാണ് ഈപ്പനെതിരായ ആരോപണം. ഡോളര്‍ കടത്ത് കേസില്‍ അഞ്ചാം പ്രതിയാണ് ഇയാള്‍.

ലൈഫ് മിഷന്‍ ക്രമക്കേടില്‍ കമീഷന്‍ നല്‍കാന്‍ ഡോളര്‍ സമാഹരിച്ചത് കരിഞ്ചന്തയില്‍ നിന്നാണെന്നാണ് സന്തോഷ് ഈപ്പന്റെ മൊഴി. തിരുവനന്തപുരത്തുനിന്ന് ഒരു ലക്ഷം ഡോളറും എറണാകുളത്തുനിന്ന് മൂന്നുലക്ഷം ഡോളറും വാങ്ങിയത് ആക്‌സിസ് ബാങ്കിന്റെ രണ്ട് ജീവനക്കാരെ ഉപയോഗിച്ചാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

Top