united ceo apologizes horrific event promises review policies

ന്യൂയോര്‍ക്ക്: അമേരിക്കന്‍ വിമാനത്തില്‍ നിന്ന് ഏഷ്യക്കാരനായ യാത്രക്കാരനെ വലിച്ചിഴച്ച് പുറത്തിട്ട സംഭവത്തില്‍
യുനൈറ്റഡ് എയര്‍ലൈന്‍സ് സി.ഇ.ഒ മാപ്പുപറഞ്ഞു.

സംഭവം നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് സി.ഇ.ഒ ഓസ്‌കര്‍ മനാസ് മാപ്പു പറഞ്ഞത്.

തനിക്ക് കമ്പനിയുടെ ഉപഭോക്താക്കളോടും ജീവനക്കാരോടും കടമകളുണ്ട്. എന്നാല്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് സംഭവിക്കാന്‍ പാടില്ലാത്ത തെറ്റാണുണ്ടായത്.യാത്രക്കാരനെ ബലംപ്രയോഗിച്ച് പുറത്താക്കിയ നടപടിയില്‍ ക്ഷമാപണം നടത്തുന്നു. ഒരാളോടും ഇത്തരത്തില്‍ മോശമായി പെരുമാറാന്‍ ജീവനക്കാരെ അനുവദിക്കില്ലെന്നും മനാസ് വ്യക്തമാക്കി.

വിമാനങ്ങളില്‍ ഓവര്‍ ബുക്കിങ് തടയാനുള്ള നടപടിയെടുക്കുമെന്നും അതു സംബന്ധിച്ച് എയര്‍ലൈന്‍സിെന്റ പോളിസികള്‍ പരിശോധിച്ച് ഏപ്രില്‍ 30 ന് മുമ്പ് നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ചിക്കാഗോ ഒഹരെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് യാത്ര തുടങ്ങുന്നതിന് മുമ്പാണ് ഏഷ്യന്‍ വംശജനായ ഡോക്ടറെ ജീവനക്കാര്‍ വലിച്ചിഴച്ച് വിമാനത്തിന് പുറത്തിട്ടത്. ബലപ്രയോഗത്തില്‍ ഇയാളുടെ വായില്‍ നിന്ന് രക്തം വരുകയും കണ്ണട ഒടിയുകയും വസ്ത്രം കേടാവുകയും ചെയ്തിരുന്നു.

വിമാനത്തിലെ മറ്റൊരു യാത്രക്കാരന്‍ ഇതിെന്റ ദൃശ്യം പകര്‍ത്തി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്.

Top