ബിഎസ് 4 എഞ്ചിനുമായി അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ യുണൈറ്റഡ് മോട്ടോര്‍സ് ഇന്റര്‍നാഷ്ണല്‍ ഇന്ത്യയില്‍.
2017 റെനഗേഡ് കമാന്റോ, 2017 റെനഗേഡ് സ്‌പോര്‍ട്‌സ് എസ് ക്രൂസര്‍ എന്നീ മോഡലുകളാണ് പരിഷ്‌കരിച്ച് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ഭാരത് സ്‌റ്റേജ് 4 നിലവാരം കൈവിരിച്ചതിനൊപ്പം ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനിലാണ് പുതുനിര റെനഗേഡ് ഇനി നിരത്തിലെത്തുക.
റെനഗേഡ് കമാന്റോയ്ക്ക് 1.74 ലക്ഷവും റെനഗേഡ് സ്‌പോര്‍ട്‌സ് എസിന് 1.68 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.
279.5 സിസി സിംഗില്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ എഞ്ചിന്‍ പരമാവധി 8500 ആര്‍പിഎമ്മില്‍ 26 ബിഎച്ച്പി കരുത്തും പരമാവധി 7000 ആര്‍പിഎമ്മില്‍ 23 എന്‍എം ടോര്‍ക്കുമേകും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്.
എഞ്ചിന്‍ മിനുക്ക് പണിയിലൊഴികെ രൂപത്തിലും ഫീച്ചേര്‍സിലും മറ്റ് മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. ബ്ലാക്ക് സില്‍വര്‍, യങ് ഓറഞ്ച്, ഓറഞ്ച് റെഡ് എന്നീ നിറങ്ങളില്‍ റെനഗേഡ് സ്‌പോര്‍ട്‌സ് എസ് ലഭ്യമാകും. ഒലീവ് ഗ്രീന്‍, ബ്ലാക്ക് ഷൈന്‍, ബര്‍ഗാന്‍ഡി എന്നീ മൂന്ന് നിറങ്ങളിലാണ് റെനഗേഡ് കമാന്റോ പുറത്തിറങ്ങുക.