തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായവരുടെ നിയമന നടപടികള്‍ മാറ്റി വയ്ക്കുമെന്ന് പി.എസ്.സി ചെയര്‍മാന്‍. റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പി.എസ്.സി വിജിലന്‍സ് അന്വേഷിക്കുമെന്നും ചെയര്‍മാന്‍ എം.കെ. സക്കീര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത്, സെക്രട്ടറി നസീം, പ്രണവ് എന്നിവര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ നിയമന ശുപാര്‍ശ നല്‍കില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.
ഇവരുടെ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും പി.എസ്.സി ചെയര്‍മാന്‍ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജ് സംഭവവത്തില്‍ ആരോപണവിധേയരായവര്‍ കാസര്‍കോട് ജില്ലയിലാണ് അപേക്ഷിച്ചിരുന്നത്. എന്നാല്‍ പരീക്ഷയ്ക്ക് തിരുവന്തപുരമാണ് തിരഞ്ഞെടുത്തിരുന്നത്. അതുകൊണ്ടാണ് തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രം ലഭിച്ചത്.പരീക്ഷാ കേന്ദ്രം മാറ്റി എന്ന വിധത്തിലുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.