തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിഷയവുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉന്നയിച്ച് കെ.ടി ജലീല്‍. യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ അക്രമങ്ങളുടെ പേരില്‍ മാധ്യമങ്ങള്‍ എസ്.എഫ്.ഐയുടെ ശവദാഹത്തിന് ശ്രമിക്കരുതെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി അഭിപ്രായപ്പെട്ടത്.
ആരെങ്കിലും ചെയ്യുന്ന കുറ്റത്തിന് സംഘടനയെ കുറ്റപ്പെടുത്തരുതെന്നും മന്ത്രി പറഞ്ഞു. അധ്യാപകരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും ജലീല്‍ തിരുവനന്തപുരത്ത് പറഞ്ഞു.