തിരുവനന്തപുരം; ഇനി മുതല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വച്ച് പരീക്ഷ നടത്തില്ലെന്ന് അറിയിച്ച് പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍. കോളേജ് യൂണിയന്‍ റൂമില്‍ നിന്നും വിദ്യാര്‍ത്ഥി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരകടലാസുകള്‍ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് ശിവരഞ്ജിത്. ഈ ഉത്തര കടലാസുകള്‍ വ്യാജമല്ലെന്ന് കണ്ടെത്തിയിരുന്നു. 2015ലും 2016ലുമായി യൂണിവേഴ്സിറ്റി കോളേജ് കൈപ്പറ്റിയ ഉത്തരക്കടലാസുകളില്‍ ഉള്‍പ്പെട്ടതാണിതെന്നും വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം യൂണിവേഴ്‌സിറ്റി കോളേജ് കേന്ദ്രമായി അനുവദിച്ചിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പകരം കേന്ദ്രം ഒരുക്കിയിട്ടുണ്ടെന്ന് പി.എസ്.സി അറിയിച്ചു