തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ ഉണ്ടായ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം ഇടത് മുന്നണിക്കെന്ന വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോളജിന്റെ നിലവാരം ഉയര്‍ത്താനുള്ള യുഡിഎഫ് സര്‍ക്കാരുകളുടെ ശ്രമങ്ങളെ ഇല്ലാതാക്കിയത് സിപിഎമ്മാണെന്നും അദ്ദേഹം ആരോപിച്ചു.
സ്വയംഭരണത്തെ എതിര്‍ത്ത സിപിഎം ഇപ്പോള്‍ സ്വകാര്യ കോളജുകള്‍ക്ക് ലഭിക്കുന്ന അവസരങ്ങളും സാമ്പത്തിക സൗകര്യങ്ങളും കണ്ട് നയം തിരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.