യൂണിവേഴ്‌സിറ്റി കോളേജ് അക്രമം; 13 എസ്.എഫ്.ഐക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസ്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 13 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇന്നലെയുണ്ടായ അക്രമ സംഭവങ്ങളുടെ പേരിലും കോളജ് ഹോസ്റ്റലില്‍ കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിലുമാണ് നടപടി. വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്നലെ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ ടിആര്‍ രാകേഷ് എന്ന കെഎസ്‌യു പ്രവര്‍ത്തകന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.പോലീസിനെ ആക്രമിച്ചതിന് കെഎസ്‌യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നആക്രമങ്ങളിലെ പ്രതികളെ ഇതുവരേയും പൊലീസ് പിടികൂടിയിട്ടില്ല. കോളജ് ഹോസ്റ്റലില്‍ വച്ച് കെഎസ്‌യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച എസ്എഫ്ഐ നേതാവ് എട്ടപ്പന്‍ എന്ന വിളിപ്പേരുള്ള മഹേഷ് ഒളിവില്‍ പോയി. മര്‍ദ്ദനത്തില്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാള്‍ മുങ്ങിയത്.

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന് പരിക്കേറ്റതില്‍ ഇന്ന് കെഎസ്‌യു പ്രതിഷേധദിനം ആചരിക്കുകയാണ്.

Top