തിരുവനന്തപുരം: തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് യൂണിയന്‍ ഓഫീസില്‍ താന്‍ നടത്തിയ പരിശോധനയില്‍ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ കെകെ സുമ. കൈരളിന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്.
https://www.facebook.com/KairaliNewsChannel/videos/2451194281625888/
പരിശോധന നടത്തി മടങ്ങിയ ശേഷമാണ് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതെന്നും ഇതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും അവര്‍ ആരോപിച്ചു.യൂണിയന്‍ ഓഫീസ് വൃത്തിയാക്കാന്‍ ചുമതലപ്പെട്ടവര്‍ ഉത്തരക്കടലാസ് വെച്ചതാകാം. അനധ്യാപകരായ മൂന്ന് പേരെ സ്ഥലം മാറ്റിയെന്നും കെകെ സുമ അറിയിച്ചു.സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടുവെന്നും അഡീഷണല്‍ ഡയറക്ടര്‍ പറഞ്ഞു.