തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സിപിഎം അനുനയ നീക്കത്തിനെത്തിയെന്ന് കുത്തേറ്റ അഖിലിന്റെ അച്ഛന്‍ ചന്ദ്രന്‍. കേസ് തുടരുന്നുണ്ടോയെന്ന് സിപിഎം ജില്ലാ നേതൃത്വം ചോദിച്ചുവെന്നും അച്ഛന്‍ പറഞ്ഞു.
ഏത് വിധത്തിലുള്ള സമ്മര്‍ദ്ദമുണ്ടായാലും കേസുമായി മുന്നോട്ട് പോകുമെന്ന് ചന്ദ്രന്‍ പറഞ്ഞു. അഖിലിന്റെ ആഗ്രഹപ്രകാരമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ ചേര്‍ന്നത്. കോളേജില്‍ ചേര്‍ന്ന സമയത്ത് തന്നെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അഖിലിനെ പലതരത്തില്‍ പ്രകോപിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടേത് ഒരു പാര്‍ട്ടി കുടുംബമാണെന്നും താനിപ്പോഴും സിപിഎംകാരന്‍ തന്നെയാണെന്നും പാര്‍ട്ടിയുമായി യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പോര്‍ട്‌സ് താരമായ അഖിലിന് ഇനി മത്സരങ്ങളില്‍ പങ്കെടുക്കാനാകുമോ എന്ന് ആശങ്കയിലാണ് കുടുംബവും സുഹൃത്തുക്കളും.